ചരിത്ര പുരുഷന്മാരോട് സര്‍ക്കാര്‍ കാണിക്കുന്നത് അനാദരവ് : ബി.ജെ.പി
പനമരം: വയനാട്ടിലെ ചരിത്ര പുരുഷന്മാരോട് സര്‍ക്കാര്‍ കാണിക്കുന്നത് കടുത്ത അനാദരവാണെന്ന് ബി.ജെ.പി ജില്ല അദ്ധ്യക്ഷന്‍ സജി ശങ്കര്‍. ധീര ദേശാഭിമാനി തലക്കല്‍ ചന്തുവിന്റെ ഇരുന്നൂറ്റി പന്ത്രണ്ടാം അനുസ്മരണ ദിനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വീരപഴശ്ശി രാജാവ്, തലക്കല്‍ ചന്തു, എടച്ചന കുങ്കന്, കരിന്തണ്ടന് തുടങ്ങിയ ധീര ദേശാഭിമാനികള്‍ക്ക് ഉചിതമായ ഒരു സ്മാരകം നിര്‍മ്മിക്കാന്‍ പോലും കഴിഞ്ഞ കാലങ്ങളില്‍ ഭരണം നടത്തിയ ഇടത് വലത് മുന്നണികള്‍ക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം.ഈ ചരിത്ര പുരുഷന്മാരുടെയൊക്കെ സ്മാരകങ്ങള്‍ ഇന്ന് സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രങ്ങളാണ്. തലക്കല്‍ ചന്തുവിന്റെ സ്മൃതി ദിനത്തില്‍ യാതൊരു പരിപാടികളും സംഘടിപ്പിക്കാത്ത സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മലബാറിലെ സ്ത്രീകളുടെ മാനത്തിന് വിലപറഞ്ഞ ടിപ്പു സുല്‍ത്താനെ മഹത്വവല്‍ക്കരിക്കുന്ന ഭരണാധികാരികള്‍ തലക്കല്‍ ചന്തുവിനെപ്പോലെയുള്ളവരെ അവരുടെ സ്മൃതി ദിനത്തിലെങ്കിലും ഓര്‍ക്കാന്‍ ശ്രമിക്കണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.എന്‍.കെ രാജീവന് അധ്യക്ഷത വഹിച്ചു. കെ. മോഹന്‍ദാസ്, അഖില്‍ പ്രേം.സി, കണ്ണന് കണിയാരം, കൂവണ വിജയന് ,കെ .ടി ശങ്കരന് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍