നെഹ്റു യുവ കേന്ദ്ര സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു
നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നെഹ്റു യുവകേന്ദ്ര സ്ഥാപക ദിനാചരണവും കൈ തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. പനമരം മൊണിക്സല് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷനില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധി ഗ്രാമീണ വായനശാല പ്രസിഡന്റ് മജീദിന്റെ അദ്ധ്യക്ഷത വഹിച്ചു. മൊണിക്സല് ഡയറക്ടര്‍ സുബൈര്‍, സിസ്റ്റര്‍ ജ്യോതിസ്, വിവേക്, മുഹമ്മദ് ഫവാസ്, മുഹമ്മദ് റമീസ്ദ ഇയാസ്, ജസ്ന തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ദുരന്ത നിവാരണ പദ്ധതിയെപ്പറ്റി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആശ ക്ലാസ്സെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍