പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
മാനന്തവാടി: എടവക പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസായ ബാഫഖി തങ്ങള്‍ സൗധത്തിന് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് രണ്ടേനാലില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ജാസര്‍ പാലക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പടയന്‍ മുഹമ്മദ്, മണ്ഡലം ജന:സെക്രട്ടറി പി.കെ അസ്മത്ത്, വള്ളിയാട്ട് അബ്ദുള്ള, അഹമ്മദ് കുട്ടി ബ്രാന്, വൈശ്യമ്പത്ത് അബ്ദുള്ള, അസ്ഹറുദ്ദീന് കല്ലായി, മമ്മൂട്ടി തോക്കന്‍, ജമാല്‍ സി.എച്ച്, നജ്മുദ്ദീന് മൂടമ്പത്ത്, പി.വി സമദ്, സലാം മണ്ണാര്, അസ്ലം കെ.ഇ, മുസ്തഫ, കെ.ടി അഷ്റഫ്, സി.എച്ച് ഇബ്രാഹിം, സൈതലവി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍