ബന്ധുവിനെ ചുറ്റികകൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ റിമാന്റ് ചെയ്തു
പുല്‍പ്പള്ളി:കഴിഞ്ഞ ദിവസം പുല്‍പ്പള്ളി മുള്ളന്‍കൊല്ലി ക്ഷീരോല്പ്പാദക സഹകരണ സംഘം ഓഫീസിന് സമീപത്ത് വെച്ച് കൊല്ലം സ്വദേശിയായ പ്രവീണ്‍ ഭവനില്‍ പ്രദീപിനെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ എറണാകുളം പിറവം എണ്ണശ്ശേരി രവി (45) യെ ബത്തേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇന്ന്പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് മാനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി.രവി പ്രദീപിനെ ചുറ്റികകൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിക്കുന്നത് നേരില്‍ കണ്ടിട്ടും പോലീസിനെയോ നാട്ടുകാരെയോ വിവരമറിയിക്കാതിരുന്ന യുവാവിനെതിരെ പോലീസ് നടപടിയെടുത്തേക്കും.സിസിടിവി ദൃശ്യത്തില്‍ യുവാവിനെ കണ്ടതിനെ തുടര്‍ന്ന് ഇയാലെ പ്രതി പട്ടികയിലുള്പ്പെടുത്താന്നാണ് പോലീസ് നീക്കം.
മാനന്തവാടി ഡി.വൈ.എസ്.പിയെ കൂടാതെ പുല്‍പ്പള്ളി സി.ഐ പി.കെ സുലൈമാന്‍,എസ്.ഐ എന്‍.എം ജോസ്എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊലപാതകം നടന്ന സ്ഥലവും വിവാഹം നടന്ന വീട്ടിലും പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍