എ.എം.എം.ആര്.ജി.എച്ച്.എസ്.എസ് നല്ലൂര്‍നാട് ജേതാക്കള്‍
മാനന്തവാടി:അണ്ടര്‍ 17 ലോകകപ്പിനോടനുബന്ധിച്ച് വയനാട് എസ്.പി.സി യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫുട്ബാള്‍ ടൂര്‍ണ്ണമെന്റില്‍ എ.എം.എം.ആര്.ജി.എച്ച്.എസ്.എസ് നല്ലൂര് നാട് വിജയികളായി.എക്സ്ട്രാ ടൈമില്‍ എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് ജി.എച്ച്.എസ്.എസ് മീനങ്ങാടിയെ പരാജയപ്പെടുത്തിയത്. യെസ്.ടു ഫുട്ബോള്‍ നോ ടു ഡ്രഗ്ഗ്സ് എന്ന സന്ദേശം കുട്ടികളിലെത്തിക്കുന്നതിനാണ് മല്‍സരം സംഘടിപ്പിച്ചത്.വിജയികള്‍ക്ക് ജില്ലാ ഭരണ വിഭാഗം ഡി.വൈ.എസ്.പി ടി.എന്‍ സജീവ് ട്രോഫി വിതരണം ചെയ്തു.എസ്.ഐ മഹേഷ് കെ.വി,എസ്.പി.സി അസി. ജില്ലാ നോഡല്‍ ഓഫീസര്‍ ജോസ് ജോര്‍ജ്, സി പി ഒ ബഷീര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍