മിഷന് ഞായര്‍ ആചരിച്ചു
മിഷന് ഞായറിനോട് അനുബന്ധിച്ച് പുല്‍പ്പള്ളി സീതാമൗണ്ട് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ മിഷന് ഞായര്‍ ആചരണവും,മിഷന് റാലിയും നടത്തി. വര്ണ്ണാലങ്കാരങ്ങളുടെയും പ്രച്ഛന്ന വേഷങ്ങളുടെയും വിശുദ്ധരുടെ ചിത്രങ്ങളുടെയും പ്ലക്കാര്‍ഡുകളുടെയും അകമ്പടിയോടെ സീതാമൗണ്ട് ടൗണിലേക്ക് നടത്തിയ റാലിയില്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. പരിപാടികള്‍ക്ക് ഇടവക വികാരി റവ.ഫാ.ജോയി തുരുത്തേലും മതാധ്യാപകരും നേതൃത്വം നല്കി. മാനന്തവാടി രൂപതാ കെ.സി.വൈ.എം ഡയറക്ടര്‍ റവ.ഫാ. ലാല്‍ പൈനുങ്കല്‍ മുഖ്യാതിഥിയായിരുന്നു. മിഷന് റാലിക്ക് ശേഷം വിവിധ കലാപരിപാടികളും,യുവജന സംഗമവും നടന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍