വ്യതസ്ത കഞ്ചാവു കേസുകളിലായി നാല് പേര് അറസ്റ്റില്‍
ബത്തേരി: വ്യതസ്ത കഞ്ചാവു കേസുകളിലായി നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 30 ഗ്രാം കഞ്ചാവുമായി
ബത്തേരി മണിച്ചിറ മൂലയില്‍വീട്ടില്‍ റഷീദ്(51), 90 ഗ്രാം കഞ്ചാവുമായി കണിയാമ്പറ്റ കരണി ചേലക്കോടന്‍ വീട്ടില്‍ മുഹമ്മദ് അനീസ്(30), ബത്തേരി പൂമല കടുക്കാത്തൊടി വീട്ടില്‍ പി. മുസ്തഫ(40) എന്നിവരെബത്തേരി സബ് ഇന്‍സ്പെക്ടര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇന്ന് ഇതേ സ്ഥലത്തുവെച്ച് നടത്തിയ മറ്റൊരു പരിശോധനയില്‍ 20 ഗ്രാമോളം കഞ്ചാവുമായി കര്‍ണാടക ഷിമോഗ സ്വദേശി എച്ച്.വി സവിനയ് (27) യും ബത്തേരി പോലീസിന്റെ പിടിയിലായി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍