സുഗന്ധഗിരി മരംമുറി: ഡിഎഫ്ഒ ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു
കല്‍പ്പറ്റ: സുഗന്ധഗിരിയില്‍ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് സൗത്ത് വയനാട് ഡിഎഫ്ഒഎ.ഷജ്ന ഉള്‍പ്പെടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു. സസ്പെന്ഷന് നടപടി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നടക്കമുള്ള ആരോപണങ്ങള്‍ തുടക്കത്തിലേ ഉയര്‍ന്നിരുന്നു. കൂടാതെ സസ്പെന്ഷന് നടപടിക്കെതിരെ വനം വകുപ്പ് ജീവനക്കാരില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.ഡിഎഫ്ഒ ഷജ്ന, ഫ്ളയിങ് സ്ക്വാഡ് കല്‍പ്പറ്റ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സജീവന് എം, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) ബീരാന്‍കുട്ടി എന്നിവരെയാണ് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തത്. ഈ നടപടിയാണ് മരവിപ്പിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
സത്യം സത്യമാണോ തെറ്റ് തെറ്റാണോ എന്നു തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ, ഏതാണ് ശരി ഏതാണ് തെറ്റ്, ആരാണ് ശരി ആരാണ് തെറ്റ്, ഒന്നിനും ഒരു ശരിയായ ഉത്തരം ഇല്ലാത്ത കാലം