ബന്ധുവിന്റെ കാല് തല്ലിയൊടിച്ച യുവാവ് അറസ്റ്റില്‍
പനമരം: മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് ബന്ധുവിന്റെ കാല് തല്ലിയൊടിച്ച യുവാവിനെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. ചെറുകാട്ടൂര്‍ ഒഴുക്കൊല്ലി കോളനിയിലെ ശിവദാസന്റെ കാല് മരകഷണം ഉപയോഗിച്ച് തല്ലിയൊടിച്ച
നീര്‍വാരം പാലക്കര കോളനിയിലെ ഗിരീഷ് എന്ന അഗീഷ് (33)നെയാണ് പനമരം എസ്.ഐ കെ. ദിനേശന്, എസ് സി പി ഒ അബ്ദുള്‍ അസീസ്, സി പി ഒ വിനായകന് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍