സ്വര്‍ണവില കുറഞ്ഞു; നേരിയ ആശ്വാസത്തില്‍ സ്വര്‍ണാഭരണ ഉപഭോക്താക്കള്‍
തിരുവനന്തപുരം: റെക്കോര്‍ഡ് വില വര്‍ദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 240 രൂപ കുറഞ്ഞു. തിങ്കളാഴ്ച 54640 എന്ന റെക്കോര്‍ഡ് വിലയിലേക്ക് എത്തിയ ശേഷം ആദ്യമായാണ് വില കുറയുന്നത്. ഇന്നത്തെ വിപണി വില 54,120 രൂപയാണ്.
ഏപ്രില്‍ ഒന്ന് മുതല്‍ തന്നെ 50,000 ത്തിന് മുകളിലാണ് സ്വര്‍ണവില. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ സ്വര്‍ണ്ണത്തിലുള്ള നിക്ഷേപങ്ങള്‍ വര്‍ധിക്കുകയാണ്. വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ നിക്ഷേപകരെ സ്വര്‍ണം പോലുള്ള സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് നയിക്കുന്ന കാരണമാണ് വില ഉയരുന്നത്.
നിലവില്‍ സ്വര്‍ണാഭരണ ഉപഭോക്താക്കള്‍ ഒരു പവന് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59000 രൂപ നല്‍കണം
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6765 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5670 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ് ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.
ഏപ്രിലിലെ സ്വര്‍ണവില ഒറ്റ നോട്ടത്തില്‍
ഏപ്രില്‍ 1 - ഒരു പവന് 680 രൂപ വര്‍ധിച്ചു. വിപണി വില 50880 രൂപ
ഏപ്രില്‍ 2 - ഒരു പവന് 200 രൂപ കുറഞ്ഞു. വിപണി വില 50680 രൂപ
ഏപ്രില്‍ 3 - ഒരു പവന് 600 രൂപ വര്‍ധിച്ചു. വിപണി വില 51280 രൂപ
ഏപ്രില്‍ 4 - ഒരു പവന് 400 രൂപ വര്‍ധിച്ചു. വിപണി വില 51680 രൂപ
ഏപ്രില്‍ 5- ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 51320 രൂപ
ഏപ്രില്‍ 6- ഒരു പവന് 1160 രൂപ വര്‍ധിച്ചു. വിപണി വില 52280 രൂപ
ഏപ്രില്‍ 7- വിപണി വിലയില്‍ മാറ്റമില്ല . വിപണി വില 52280 രൂപ
ഏപ്രില്‍ 8- ഒരു പവന് 240 രൂപ വര്‍ധിച്ചു. വിപണി വില 52520 രൂപ
ഏപ്രില്‍ 9- ഒരു പവന് 200 രൂപ വര്‍ധിച്ചു. വിപണി വില 52800 രൂപ
ഏപ്രില്‍ 10- ഒരു പവന് 80 രൂപ വര്‍ധിച്ചു. വിപണി വില 52880 രൂപ
ഏപ്രില്‍ 11- ഒരു പവന് 80 രൂപ വര്‍ധിച്ചു. വിപണി വില 52960 രൂപ
ഏപ്രില്‍ 12- ഒരു പവന് 800 രൂപ വര്‍ധിച്ചു. വിപണി വില 53760 രൂപ
ഏപ്രില്‍ 13- ഒരു പവന് 560 രൂപ കുറഞ്ഞു. വിപണി വില 53200 രൂപ
ഏപ്രില്‍ 14- വിപണി വിലയില്‍ മാറ്റമില്ല . വിപണി വില 53200 രൂപ
ഏപ്രില്‍ 15- ഒരു പവന് 440 രൂപ വര്‍ധിച്ചു. വിപണി വില 53640 രൂപ
ഏപ്രില്‍ 16- ഒരു പവന് 720 രൂപ വര്‍ധിച്ചു. വിപണി വില 54360 രൂപ
ഏപ്രില്‍ 17- വിപണി വിലയില്‍ മാറ്റമില്ല . വിപണി വില 54360 രൂപ
ഏപ്രില്‍ 18- ഒരു പവന് 240 രൂപ കുറഞ്ഞു. വിപണി വില 54120 രൂപ
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍