ചുരം യാത്രക്കിടെ കെ.എസ്.ആര്.ടി.സി യുടെ റേഡിയേറ്റര്‍ അടപ്പൂരിതെറിച്ചു;ഏഴോളം യാത്രക്കാര്‍ക്ക് പൊള്ളലേറ്റു
താമരശ്ശേരി: കോഴിക്കോട് നിന്നും ബത്തേരിയിലേയ്ക്ക് വരികയായിരുന്ന കെ.എസ്. ആര് ടി.സി ബസിന്റെ റേഡിയേറ്ററിന്റെ അടപ്പ് ഊരിത്തെറിച്ചു. ചുരം ആറാം വളവിനു സമീപം വെച്ച് ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. തുടര്‍ന്ന് കനത്ത പുകയോടൊപ്പം ശക്തിമായി റേഡിയേറ്ററിലെ തിളച്ച വെള്ളം വാഹനത്തിന്റെ ഉള്‍വശത്തേക്ക് തെറിച്ചു. ഇതോടെ ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴോളം യാത്രക്കാരുടെ ദേഹത്ത് ചൂടുവെള്ളം വീണ് പൊള്ളലേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ വാഹനം യഥാസമയം കിട്ടാത്തതിനെ തുടര്‍ന്ന് അരമണിക്കൂറിനു ശേഷം ഇതേ ബസില്‍ തന്നെ കൊണ്ടുപോയ ശേഷം വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പലരുടേയും ശരീര ഭാഗങ്ങള്‍ പൊള്ളി കുമളിച്ച നിലയിലായിരുന്നു. വലിയ ശബ്ദത്തോടെ ചൂടുവെള്ളം തെറിക്കുകയും ഒപ്പം തന്നെ കനത്തപുകയും പരന്നതോടെ ബസ്സിലെ യാത്രക്കാരെല്ലാം ഭയചകിതരായി പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ പലര്‍ക്കും ചെറിയ പരിക്കുകളേറ്റു. കോഴിക്കോട് ഡിപ്പോയിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍