വയനാട് ജില്ലയില്‍ ഏപ്രില്‍ 24 മുതല്‍ മദ്യനിരോധനം
കല്‍പ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ഏപ്രില്‍ 24 ന് വൈകിട്ട് ആറു മുതല്‍ 26ന് വൈകിട്ട് ആറ് വരെ മദ്യവില്‍പ്പനയും വിതരണവും നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉത്തരവിറക്കി. മദ്യശാലകള്‍, ബാറുകള്‍, കള്ളുഷാപ്പുകള്‍, ഹോട്ടലുകള്‍/സ്റ്റാര്‍ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ മദ്യം വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ല. മദ്യം കൈവശം വയ്ക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള വിവിധ വിഭാഗങ്ങളുടെ ലൈസന്‍സുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍