കുടിവെള്ളക്ഷാമം: വെള്ളം തുറന്നു വിടും
കല്‍പ്പറ്റ: കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ സംയുക്തമായി കബനി നദിയില്‍ മരക്കടവ് ഭാഗത്ത് നിര്മ്മിച്ചബണ്ടിലേക്ക് കാരാപ്പുഴ ഡാമില്‍ നിന്നും നാളെ ( ഏപ്രില്‍ 17) രാവിലെ 8 മണിക്ക് 5-7 ക്യുമെക്സ് നിരക്കില്‍ വെള്ളം തുറന്ന് വിടുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ജലം ലഭ്യമാക്കുന്നതിന് പൊതുജനങ്ങളില്‍ നിന്നും ആവശ്യമായ സഹകരണം ബന്ധപ്പെട്ട പഞ്ചായത്തുകള്‍ ഉറപ്പുവരുത്തണം. ഈ സമയത്ത് പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ജലദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍