ലോക്സഭ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട പരിശീലനം ഏപ്രില്‍ 18 മുതല്‍
കല്‍പ്പറ്റ: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് നിയോഗിച്ചവര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം ഏപ്രില്‍ 18 മുതല്‍ വയനാട് ജില്ലയിലെ വിവിധ പരിശീലന കേന്ദ്രങ്ങളില്‍ നടക്കും. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ നിയോഗിച്ച പ്രിസൈഡിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍-01, 02, 03 എന്നീ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 18 ന് സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്കൂളിലും, കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 19 ന് സെന്റ് ജോസഫ് കോണ്‍വെന്റ് സ്കൂളിലും മാനന്തവാടിയില്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 20 ന് സെന്റ് പാട്രിക്സ് സ്കൂളിലും നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍