ബീയര്‍ കുപ്പി മാറിയെടുത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം;യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച രണ്ടു പേര് റിമാന്‍ഡില്‍
കല്‍പ്പറ്റ: യുവാവിനെ കത്തി കൊണ്ട് മാരകമായി കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ വൈത്തിരി സ്വദേശികളായ രണ്ട് പേര് റിമാണ്ടിലായി. കോടങ്ങോയിപ്പറമ്പില്‍ വീട്ടില്‍ മിസ്ഫര്‍ (30), പൂളാടന്‍ വീട്ടില്‍ പി. ഫഹദ് (21) എന്നിവരെയാണ് കല്‍പ്പറ്റ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഹരിതഗിരി ബാറില്‍ ബിയര്‍ കുപ്പി മാറിയെടുത്തതിനെ തുടര്‍ന്ന് യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കാവുമന്ദം സ്വദേശിയായ യുവാവിന്റെ കഴുത്തിനും വാരിയെല്ലിനും കുത്തേറ്റ് ഗുരുതര പരിക്കേറ്റിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍