ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 11 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
വെള്ളമുണ്ട: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 11 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കോടതി നടപടിക്രമങ്ങളില്‍ സഹകരിക്കാതെ മുങ്ങി നടന്ന കണ്ണൂര്‍ കരിക്കോട്ടക്കരി, പയ്യമ്പള്ളില്‍ വീട്ടില്‍ ജേക്കബ് എന്ന പി. ബെന്നി(55)യെയാണ് കോട്ടയത്തു വെച്ച് വെള്ളമുണ്ട പോലീസ് പിടികൂടിയത്. 2013-ല്‍ വഞ്ചനാ കുറ്റത്തിനും, മദ്യലഹരിയില്‍ അശ്രദ്ധമായി വാഹനമോടിച്ചതിനും രണ്ടു കേസുകളില്‍ ജാമ്യമെടുത്ത ഇയാള്‍ കോടതി നടപടികള്‍ക്ക് ഹാജരാക്കാതെ മുങ്ങി നടക്കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ രജീഷ് തെരുവത്ത് പീടികയിലിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനൂപ്, ഷമീര്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍