എസ്വൈഎസ് ജില്ലാ റാലിയും പൊതുസമ്മേളനവും 18ന്
കല്‍പ്പറ്റ: സമസ്ത കേരള സുന്നി യുവജന സംഘം(എസ്വൈഎസ്) പ്ലാറ്റിനം വര്‍ഷാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 27,28,29 തീയതികളില്‍ തൃശൂരില്‍ നടത്തുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി ഏപ്രില്‍ 18ന് കല്‍പ്പറ്റയില്‍ ജില്ലാ റാലിയും പൊതുസമ്മേളനവും നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ബഷീര്‍ സഅജദി നെടുങ്കണ, ലത്തീഫ് കാക്കവയല്‍, നസീര്‍ കോട്ടത്തറ, ഉമര്‍ സഖാഫി ചെതലയം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നാലിന് സിവില്‍ സ്റ്റേഷന് പരിസരത്തുനിന്നു പുതിയ സ്റ്റാന്‍ഡിനു സമീപത്തേക്കാണ് റാലി. വയനാട്, നീലഗിരി യൂണിറ്റുകളില്‍ നിന്ന് 1,000 പ്രവര്‍ത്തകര്‍ പങ്കെടുക്കും. പൊതുസമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍. അലി അബ്ദുള്ള ഉദ്ഘാടനം ചെയ്യും. സാദിഖ് സഫാഫി പെരിന്താട്ടിരി, റാഷിദ് ബുഖാരി, കെ.ഒ. അഹമ്മദുകുട്ടി ബാഖവി, എസ്. ഷറഫുദ്ദീന് എന്നിവര്‍ പ്രസംഗിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍