സിവില്‍ സര്‍വീസ് പരീക്ഷ : അഭിമാനനേട്ടവുമായി ബത്തേരി സ്വദേശിനി അശ്വതി
ബത്തേരി: യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷ 2023 ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ വയനാടിന് അഭിമാനമായി അഖിലേന്ത്യ തലത്തില്‍ 465 ആം റാങ്ക് സുല്‍ത്താന്‍ ബത്തേരി സ്വദേശിനി അശ്വതി ശിവറാം കരസ്ഥമാക്കി. ലക്കി ഇലക്ട്രിക്കല്‍ ഉടമ കല്ലുവയല്‍ ശിവപ്രിയ വീട്ടില്‍ ശിവരാമന്റെയും ആഷയുടെയും മകളാണ് അശ്വതി.ബത്തേരി അസംപ്ഷന്‍ ഹൈസ്കൂള്‍, ജിഎച്ച്എസ്എസ് മീനങ്ങാടി, ബത്തേരി സെന്റ് മേരീസ് കോളേജ് എന്നിവിടങ്ങളിലാണ് അശ്വതി പഠിച്ചത്. കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദത്തില്‍ യൂണിവേഴ്സിറ്റിയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു. കൂടാതെ കെമിസ്ട്രിയില്‍ നെറ്റ് യോഗ്യതയും അശ്വതി നേടിയിട്ടുണ്ട്. 2019 മുതലാണ് അശ്വതി സിവില്‍ സര്‍വീസ് പരിശീലനം ആരംഭിച്ചത്. പാലയിലെ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എട്ട് മാസത്തെ പരിശീലനത്തിന് ശേഷം വീട്ടിലേക്ക് വന്ന് സ്വന്തമായി പരിശീലനം തുടര്‍ന്നു. പിന്നീട് ഇന്റര്‍വ്യൂ പരിശീലനം തിരുവനന്തപുരത്ത് പോയി ചെയ്തിരുന്നു.
ഇത്തവണ 1016 ഉദ്യോഗാര്‍ഥികള്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായതായി യുപിഎസ് സി അറിയിച്ചു. 2023 മെയ് 28നായിരുന്നു പ്രിലിമിനറി പരീക്ഷ നടന്നത്. ഇതില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്കായി 2023 സെപ്റ്റംബര്‍ 15,16,17, 23, 24 തീയതികളിലായി മെയ്ന്‍ പരീക്ഷ നടത്തിയത്. ഡിസംബര്‍ എട്ടിനാണ് മെയ്ന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍