കടുവയുടെ സാന്നിധ്യം തൊഴിലാളികളുടെ ഭീതി അകറ്റണം. ഐ.എന്‍.ടി.യു.സി.
മാനന്തവാടി: ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലിയെടുക്കുന്ന തോട്ടം മേഖലയില്‍ സ്ഥിരമായി വന്യമൃഗങ്ങളുടെ സാന്നിധ്യം ഉണ്ടാകുന്നതുമൂലം തൊഴിലാളികള്‍ കടുത്ത ഭീതിയിലാണ്.അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ.റെജി പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു. മാനന്തവാടിയിലെ ചിറക്കര,പഞ്ചാരക്കൊല്ലി, വട്ടര്‍ക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥിരമായി കടുവയെ കാണുന്നതായി തൊഴിലാളികള്‍ പരാതിപ്പെട്ടിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നുംഈ മേഖലകളില്‍ നീരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍