ശ്രീ പ്രണവം യോഗ വിദ്യാപീഠം വാര്‍ഷികാഘോഷം ഏപ്രില്‍ 17 ന്
മാനന്തവാടി: മാനന്തവാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീ പ്രണവം യോഗ വിദ്യാപീഠത്തിന്റെ 12-ാം വാര്‍ഷികാഘോഷം ഏപ്രില്‍ 17 ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലിറ്റില്‍ ഫ്ളവര്‍ യു.പി. സ്കൂളില്‍ വെച്ച് ആയിരിക്കും വാര്‍ഷികം നടക്കുക.
ആഘോഷത്തോടനുബന്ധിച്ച് സര്‍ട്ടിഫിക്കറ്റ് വിതരണം, വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കല്‍, ഇ -മാഗസിന് സ്വിച്ച്ഓണ്‍ കര്‍മ്മം, മാജിക്ക് ഷോ എന്നിവ ഉണ്ടാകും. ആഘോഷ പരിപാടികള്‍ റിട്ടയേര്‍ഡ് പോലീസ് സൂപ്രണ്ട് പ്രിന്‍സ് അബ്രഹാം ഉദ്ഘാടനം ചെയ്യും. വിദ്യാപീഠം അംഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികളും ശാന്തിരാജ് ടീം അവരിപ്പിക്കുന്ന മാജിക്ക് ഷോയും ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ ക്രിസ്റ്റി പോള്‍, യോഗാചാര്യന് പ്രവീണ്‍ ടി.രാജന്, എ.വി. അനീഷ്, കെ. മോഹനന്, വി.പ്രഭാകരന് തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍