പി.പി ആലി അനുസ്മരണം നടത്തി
തവിഞ്ഞാല്‍: സിപിഐഎം വയനാട് ജില്ലാ കമ്മിറ്റി അംഗവും പ്രഥമ ജില്ലാ കൗണ്‍സില്‍ അംഗവും പ്രമുഖ ട്രേഡ് യൂണിയന് നേതാവുമായിരുന്ന പി.പി ആലിയുടെ മുപ്പത്തിരണ്ടാം ചരമവാര്‍ഷികദിനം സിപിഐ എം തവിഞ്ഞാല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. തവിഞ്ഞാല്‍ 44ല്‍ നടത്തിയ ദിനാചരണം പാര്‍ട്ടി മാനന്തവാടി ഏരിയാ സെക്രട്ടറി പി.ടി ബിജു ഉദ്ഘാടനം ചെയ്തു. ടി.കെ പുഷ്പന് അദ്ധ്യക്ഷനായിരുന്നു. എന്‍ എം ആന്റണി, ബാബു ഷജില്‍ കുമാര്‍, അനീഷ സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
വി ആര് വിനോദ് സ്വാഗതവും കെ സിദ്ദിഖ് നന്ദിയും പറഞ്ഞു. പി. ജി ഭാസ്കരന്, കെ വി ബഷീര്‍, പി ബി സിനു ടി കെ പരമേശ്വരന്, കെ ഷ ബിത, കെ കെ ബേബി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍