രാഹുല്‍ ഗാന്ധി മാനന്തവാടി ബിഷപ്പ്സ് ഹൗസില്‍ സന്ദര്‍ശനം നടത്തി
മാനന്തവാടി: വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി മാനന്തവാടി ബിഷപ്പ്സ് ഹൗസ് സന്ദര്‍ശിച്ചു. മാനന്തവാടി രൂപത ബിഷപ്പ് ജോസ് പൊരുന്നേടം, സഹായ മെത്രാന് അലക്സ് താരാമംഗലം, കോഴിക്കോട് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, കെ സി വേണുഗോപാല്‍, ഐ സി ബാലകൃഷ്ണന്, ടി സിദ്ധിഖ് തുടങ്ങിയവര്‍ സന്ദര്‍ശന വേളയില്‍ സന്നിഹിതരായിരുന്നു. മണ്ഡലം രൂപീകരിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തുടരുന്ന വയനാടിന്റെ പിന്നാക്ക അവസ്ഥയെ കുറിച്ച് ചര്‍ച്ച ചെയ്തു. വന്യമൃഗ ശല്യം, രാത്രിയാത്ര നിരോധനം, ഗതാഗത പ്രശ്നങ്ങള്‍, ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളുടെ അഭാവം, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അഭാവം, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, ചികിത്സ സൗകര്യങ്ങളുടെ അഭാവം തുടങ്ങിയവ ചൂണ്ടിക്കാട്ടി രൂപത രാഹുല്‍ ഗാന്ധിക്ക് നിവേദനം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍