രൂക്ഷമായ വന്യമൃഗശല്യത്തിന് എതിരെ ശക്തമായ നിലപാട് സ്വീകരിക്കും: ആനി രാജ
മേപ്പാടി: വയനാട് മണ്ഡലത്തിന്റെ സമഗ്ര വികാസനത്തിനും രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കുന്നതിനും നഷ്ടപരിഹാരം ഉയര്‍ത്തുന്നതിനും വന്യമൃഗസംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനായി ലോക്സഭയില്‍ ശബ്ദമുയര്‍ത്താന്‍ തനിക്ക് ഒരു അവസരം വയനാട് ലോക്സഭ മണ്ഡലത്തില്‍ നിന്നും നല്‍കണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ അഭ്യര്‍ത്ഥിച്ചു. കാര്‍ഷിക മേഖല, തോട്ടം മേഖല എന്നിവ ഉള്‍പ്പെടെ എല്ലായിടങ്ങളിലും മുഴുവന്‍ സമയവും ജനങ്ങള്‍ക്ക് ഒപ്പം നിലകൊള്ളുമെന്നും ആനി രാജ ചൂരല്‍മലയില്‍ നല്കിയ സ്വീകരണത്തില്‍ പറഞ്ഞു. തോട്ടം മേഖലയില്‍ നിന്നാണ് കല്‍പ്പറ്റ മണ്ഡലത്തിലെ പര്യടനം രാവിലെ ആരംഭിച്ചത്. വൈകുന്നേരം കല്‍പ്പറ്റയില്‍ സമാപിക്കും. തോട്ടം തൊഴിലാളികള്‍ സ്ഥാനാര്‍ത്ഥിയെ തേയില ചപ്പ് കൊണ്ട് തീര്‍ത്ത മാലയിട്ടാണ് സ്വീകരിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍