ഗതാഗതക്കുരുക്കിന് പരിഹാരം കാണണം:പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്
ബത്തേരി: ജില്ലയിലെ ഗതാഗതക്കുരുക്കുള്ള പ്രധാനപ്പെട്ട ടൗണുകളിലെ അനധികൃത പാര്‍ക്കിങ് നിരോധിക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ പൊതുയോഗം ആവശ്യപ്പെട്ടു.റോഡരികില്‍ അപകടനിലയില്‍ നില്ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണം.അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബസുകളില്‍ ഒരുതരത്തിലുള്ള കണ്‍സെഷനും അനുവദിക്കില്ല.ഇത്തരത്തില്‍ അംഗീകാരമില്ലാത്ത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കണ്സെഷന് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കെതിരേ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.സംസ്ഥാന ട്രഷറര്‍ ഹംസ എരിക്കുന്നേല് ഉദ്ഘാടനം ചെയ്തു. സി.പി. കുര്യാക്കോസ് അധ്യക്ഷതവഹിച്ചു.പി.കെ. രാജശേഖരന്, പി.പി. സജി, ബ്രിജേഷ് കെ. തോമസ് എന്നിവര്‍ സംസാരിച്ചു.പി.കെ. ഹരിദാസ് (പ്രസിഡന്റ്), എം.എം. രഞ്ജിത്ത് റാം (സെക്രട്ടറി), അബ്ദുള്‍ മുത്തലീബ് (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍