സൈന്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ് സമാപിച്ചു
മാനന്തവാടി: രണ്ട് ദിവസങ്ങളിലായി മലേഷ്യയിലെ ക്വലാലംപൂരില്‍ നടന്ന സൈന്‍ സോഷ്യല്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ് സമാപിച്ചു. ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി, ഇന്റര്‍നാഷണല്‍ യൂത്ത് സെന്റര്‍ എന്നിവിടങ്ങളിലായി നടന്ന പരിപാടികളില്‍ 6 പരിശീലകര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുത്തു. ആദ്യദിന പരിപാടിയുടെ ഉദ്ഘാടനം പെയ്സ് ഗ്രൂപ്പ് ചെയര്‍മാനും സൈന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ പി എ ഇബ്രാഹിം ഹാജി നിര്‍വഹിച്ചു. സാമൂഹ്യ നേതൃഗുണങ്ങളുടെ ഇസ്ലാമിക മാനങ്ങള്‍ ചര്‍ച്ച ചെയ്ത് തുടര്‍ന്ന് നടന്ന വിവിധ സെഷനുകള്‍ക്ക് ഇസ്ലാമിക് യൂണിവേഴ്സിറ്റി ഡെപ്യൂട്ടി റെക്ടര്‍ പ്രൊ. ഡോ. അബ്ദുല്‍ അസീസ് ബെര്ഗൂസ്, യൂണിവേഴ്സിറ്റി പ്രൊഫസര്‍മാരായ . ഡോ. ദാവൂദ് അബ്ദുല്‍ മാലിക് യഹ്യ അല്‍ ഹിദാബി, ഡോ. വലീദ് ഫെക്രി ഫാരിസ്, സൈന്‍ ചെയര്മാന് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ തുടങ്ങിവയര്‍ നേതൃത്വം നല്കി. മലേഷ്യയിലെ ഇന്ത്യന്‍ ഹൈകമ്മിഷന് പ്രതിനിധി കെ. അയ്യനാന്, സി.പി കുഞ്ഞുമുഹമ്മദ്, ഡോ. ഇസ്മായില്‍ മരിതേരി, കെ. അബ്ദുള്ള ദാരിമി, പി.കെ അന്‍വര്‍ നഹ, റാഷിദ് ഗസ്സാലി, മൊയ്തുണ്ണി ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടാം ദിവസം ഇന്റര്‍നാഷണല്‍ യൂത്ത് സെന്ററില്‍ നടന്ന പരിപാടിയില്‍ യൂത്ത് സെന്റര്‍ ഡയറക്ടര്‍ ഡോ. മാലികി, സംരംഭകത്വ പരിശീലക ശരീഫ അഷ്റഫ് എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്കി. ജിദ്ധ നാഷണല്‍ ഹോസ്പിറ്റല്‍സ് ചെയര്മാന് വി.പി മുഹമ്മദലി, സി.കെ സുബൈര്‍, മുജീബ് ജൈഹൂണ് തുടങ്ങിയവര്‍ സംസാരിച്ചു. കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമായി സാമൂഹ്യ-സാംസ്കാരിക-വ്യാവസായിക മേഖലകളില്‍ സജീവ സാന്നിധ്യമായ 70 പ്രതിനിധികള്‍ പങ്കെടുത്തു.
പരിപാടികള്‍ക്ക് പി.ടി അന്‍വര്‍ മങ്കട, അഹ്മദ് സാജു, കെ.എം അബ്ദുള്ള, പി.സി ഇബ്രാഹിം ഹാജി, കണ്ണോളി മുഹമ്മദ്, ഹമീദ് മാസ്റ്റര്‍, എം.കെ നൗഷാദ്, ഡോ. നജ്മുദ്ധീന്‍, ഡോ. അമീറലി, ഹുസൈന് വി, ബാസിം ഗസ്സാലി, റഫീഖ് ഇ, മുഹമ്മദ് സാബിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി
.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍