മഹാത്മ ഗാന്ധി അനുസ്മരണം നടത്തി
തലപ്പുഴ: രാഷ്ട്ര പിതാവ് മഹാതമാ ഗാന്ധിയുടെ എഴുപത്തി അഞ്ചാം രക്തസാക്ഷിത്വ ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് തലപ്പുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ചനയും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു. ഗാന്ധിയെ കൊന്നവര്‍ തന്നെ രാജ്യം ഭരിക്കുമ്പോള്‍ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിച്ചു ബ്രിട്ടീഷ് തന്ത്രം പയറ്റുകയാണെന്നും ഇന്ത്യയെ ഒരുമിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഭാരതം ഏറ്റെടുത്തുവെന്നും അനുസ്മരണ സദസ് ഉത്ഘാടനം ചെയ്തു കൊണ്ട് ബ്ലോക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് എം.ജി. ബിജു പറഞ്ഞു.ജിജോ വരയാല്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് അസീസ് വാളാട് മുഖ്യ പ്രഭാഷണം നടത്തി.
എം.ജി. ബാബു, ജോസ് പാറക്കല്‍, മുരുകേഷന്,അച്ചപ്പന്‍ കുറ്റിയോട്ടില്‍, നിധിന് തലപ്പുഴ,യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പ്രദീപ് കമ്പമല, അഷ്കര്‍, വിജിന് തലപ്പുഴ,ചുങ്കം,വൈശാഖ് ഇടമന,ആനന്ദ്,തുടങ്ങിയവര്‍ നേതൃത്വം നല്കി സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍