ഗാന്ധിജയന്തി: ലഹരി വിരുദ്ധ ക്യാമ്പയിന് ജില്ലാതല ഉദ്ഘാടനം നാളെ മന്ത്രി എ.കെ ശശീന്ദ്രന് നിര്‍വഹിക്കും
ഗാന്ധിജയന്തി വാരാഘോഷം- ലഹരി വിരുദ്ധ ക്യാമ്പയിന് ജില്ലാതല ഉദ്ഘാടനം നാളെ (ഒക്ടോബര്‍ 6 വ്യാഴം) രാവിലെ 10 ന് പനങ്കണ്ടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ അഡ്വ.ടി. സിദ്ദിഖ് എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യാതിഥിയാകും. ജില്ലാ കളക്ടര്‍ എ. ഗീത അവാര്‍ഡ്ദാനം നടത്തും. നീലഗിരി കോളേജ് അക്കാദമിക് ഡീന്‍ പ്രൊഫ. ടി. മോഹന്‍ ബാബു മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം ചടങ്ങില്‍ കേള്‍പ്പിക്കും.കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം. മുഹമ്മദ് ബഷീര്‍, എ.ഡി.എം. എന്‍ഐ ഷാജു, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍