ബാബരി മസ്ജിദ്;എസ്.ഡി.പി.ഐ പ്രതിഷേധ ധര്‍ണ്ണകള്‍ നടത്തി
കല്‍പ്പറ്റ: നാലര നൂറ്റാണ്ടു കാലം ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി നിലനിന്ന ബാബരി മസ്ജിദ് തകര്‍ത്തതിന്റെ ഓര്‍മദിനമായ ഡിസംബര്‍ ആറിന് 'ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കും വരെ പോരാട്ടം തുടരും' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.ഡി.പി.ഐ ദേശീയ കമ്മിറ്റി ദേശവ്യാപകമായി സംഘടിപ്പിച്ച മണ്ഡലംതല പ്രതിഷേധ ധര്‍ണ്ണയുടെ ഭാഗമായി വയനാട് ജില്ലയില്‍ മുട്ടില്‍, വെള്ളമുണ്ട, അമ്പലവയല്‍ എന്നീ മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി ജമീല മുട്ടിലിലും ജില്ലാ പ്രസിഡന്റ് അഡ്വ.കെ എ അയ്യൂബ് വെള്ളമുണ്ടയിലും, ജില്ലാ ജനറല്‍ സെക്രട്ടറി ടി പി.അബ്ദുല്‍ റസാഖ് അമ്പലവയലിലും പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍