സംസ്ഥാനത്തെ പ്ലസ് ടു പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല; 22 ന് തന്നെ തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷകള്‍ പരീക്ഷകള്‍ 22 ന് തന്നെ തുടങ്ങും. ഒരുക്കങ്ങള്‍ നടത്താന്‍ നിര്‍ദേശം നല്കി. ഈ മാസം 21 വരെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകള്‍ക്ക് പരിശീലനം നല്‍കും. സാഹചര്യം അനുസരിച്ച് സ്കൂളുകള്‍ക്ക് ക്രമീകരണം നടത്താം.കൊവിഡ് പൊസിറ്റീവായ വിദ്യാര്‍ത്ഥികള്‍ക്ക് നെഗറ്റീവായ ശേഷം പ്രാക്ടിക്കല്‍ പരീക്ഷ നടക്കും. കംപ്യൂട്ടര്‍ സയന്‍സ്, ഫിസിക്സ് വിഷയത്തിലെ പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ രണ്ട് മണിക്കൂര്‍ നേരമാണ് ഉണ്ടാവുക. കെമിസ്ട്രി പ്രായോഗിക പരീക്ഷ ഒന്നര മണീക്കൂറായിരിക്കും.ബോട്ടണിക്ക് മൈക്രോസ്കോപ്പ് പരീക്ഷ ഒഴിവാക്കി. കണക്കിന് ഒരു പ്രാക്ട്രിക്കല്‍ പരീക്ഷ മതി. സൂചനകളുടെ അടിസ്ഥാനത്തില്‍ ഉത്തരം എഴുകാം. ഒരു ബാച്ചില്‍ 15 പേര് എന്ന നിലയില്‍ മൂന്ന് ബാച്ചുകളായിട്ടായിരിക്കും പരീക്ഷ.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍