സ്മാര്‍ട്ട് ഫോണ്‍ ചലഞ്ചിലേക്ക് സമ്പാദ്യപ്പെട്ടി സംഭാവന ചെയ്ത് കൂട്ടുകാരി മാതൃകയായി
നിരവില്‍പ്പുഴ: ഓണ്‍ലൈന്‍ ക്ലാസ് സൗകര്യമില്ലാത്ത നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ കുഞ്ഞോം എ.യു.പി സ്കൂള്‍ ആവിഷ്കരിച്ച കൂടെയുണ്ട് അധ്യാപകര്പദ്ധതിയിലേക്ക് തന്റെ സമ്പാദ്യ പെട്ടി സംഭാവന ചെയ്ത് മാതൃകയായി സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഡോണ സജി. സംരംഭത്തിലേക്ക് പണം കണ്ടെത്തുന്നതിനായി ആരംഭിച്ച സ്മാര്‍ട്ട് ഫോണ്‍ ചലഞ്ചിലാണ് ഈ മിടുക്കി സംഭാവന നല്‍കിയത്. വിദ്യാലയത്തിലെ അദ്ധ്യാപകര്‍ ചേര്‍ന്ന് 150000 രൂപ സംഭാവനയായി നല്‍കിയിരുന്നു . കുറെയേറെ നിരാലംബരായ വിദ്യാര്‍ത്ഥികള്‍ ഉപകരണങ്ങള്‍ ഇല്ലാതെ പഠന സൗകര്യങ്ങള്‍ക്ക് പുറത്ത് നിര്‍ത്തപ്പെട്ടവരാണ്. ഭാവിയുടെ പ്രതീക്ഷകളായ ഇവരെ കൈപിടിച്ച് കൂടെ നടത്താന്‍ സുമനസുകളുടെ കാരുണ്യം ഉണ്ടാവുമെന്നാണ് അദ്ധ്യാപകരുടെ പ്രതീക്ഷ.പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് കുട്ടി മാക്കിയാട് ചെയര്‍മാനും, ഹെഡ്മാസ്റ്റര് സി കെ സജീവന് മാഷ് കണ്‍വീനറും, എന്‍ വനജ ടീച്ചര്‍ ട്രഷററും ആയ കമ്മിറ്റി യാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. എ.ഇ സതീഷ് ബാബു മാഷാണ് പദ്ധതിയുടെ നോഡല്‍ ഓഫിസര്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍