വില്‍പ്പനക്കായി സൂക്ഷിച്ച കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യം പിടികൂടി; പ്രതി സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു
എടവക: മാനന്തവാടി എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ പി.ജി രാധാകൃഷ്ണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എടവക ഗ്രാമ പഞ്ചായത്തിലെ അമ്പലവയലില്‍ നടത്തിയ റെയിഡില്‍ വീടിന് സമീപമുള്ള പൊതു സ്ഥലത്ത് വില്‍പ്പനക്കായി സൂക്ഷിച്ചു വെച്ച നിലയില്‍ 123 ടെട്രാപായ്ക്കറ്റുകളിലായി 11.070 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യം പിടികൂടി. പ്രതിയായ അലവയല് മുണ്ടക്കാമറ്റത്ത് വീട്ടില്‍ ബെയ്സല്‍ (30 ) റെയ്ഡിനിടെ ഓടി രക്ഷപ്പെട്ടതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. ബേസിലിന്റെ പേരില്‍ അബ്കാരി നിയമ പ്രകാരം കേസ്സെടുത്തു.റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ലത്തീഫ് കെ പി , സുരേഷ് വെങ്ങാലികുന്നേല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സനൂപ്, അരുണ്കൃഷ്ണ, വിജേഷ്കുമാര്, ജെയ്മോന്, രാജേഷ് കെ തോമസ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍