ചിറക്കരയിലെ ഭൂപ്രശ്നം; അടിയന്തിരമായി പരിഹരിക്കണം: എസ്.ഡി.പി.ഐ
മാനന്തവാടി: പഞ്ചാരക്കൊല്ലി ചിറക്കര പ്രദേശങ്ങളിലെ ഭൂപ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന് എസ്.ഡി.പി.ഐ മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.ട്രൈബൂണില്‍ നിന്നും പട്ടയം ലഭിച്ചതും ജന്മവകാശ ആധാരം ചെയ്ത് നല്കിയതുമായ മാനന്തവാടി താലൂക്കില്‍ മാനന്തവാടി വില്ലേജില്‍ റി.സ 89/1ല്‍747.54ഏക്കര്‍ ഒട്ടളവ് ഭൂമിയില്‍ കൃഷി ചെയ്തും കൈവശം വച്ച് വരുന്നതും സര്‍ക്കാരില്‍ ഭൂനികുതി അടയ്ക്കുന്നതുമായ ഭൂമിയിലാണ് സ്ഥിരതാമസക്കാരായവരുടെ ഭൂമി ക്രയവിക്രയം ചെയ്യാന്‍ കഴിയാത്ത തരത്തില്‍ ഉള്ളത്. ആയതിനാല്‍ തന്നെ മിച്ചഭൂമി എന്നതരത്തിലുള്ള കാരണം കൊണ്ട് നിലവിലുള്ള പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി ഇടപെടണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.സാധാരണക്കാരായ കൂലിപ്പണിക്കാരുടെയും തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഈ പ്രശ്നത്തില്‍ അടിയന്തിര നടപടി അധികാരികളില്‍ നിന്നും ഉണ്ടാകണം എന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും എസ് ഡി പി ഐ മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തില്‍ എസ്ഡിപിഐ മുനിസിപ്പല്‍ പ്രസിഡണ്ട് സുബൈര്‍ മാനന്തവാടി അധ്യക്ഷത വഹിച്ചു നാസര്‍ ചിറക്കര ജാബിര്‍ സൈദ തുടങ്ങിയവ
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍