ആടിനെ വന്യമൃഗം കൊന്നുതിന്നു ; പുലിയാണ് ആക്രമിച്ചതെന്ന് നാട്ടുകാര്‍
തൃശ്ശിലേരി: തിരുനെല്ലി പ്രദേശത്തെ വന്യമൃഗ ഭീഷണിക്ക് പരിഹാരമായില്ല. നാട്ടുകാരെ ഭീതിപ്പെടുത്തി വന്യമൃഗത്തിന്റെ വിഹാരം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ തൃശ്ശിലേരി അടുമാരി ഗോപിയുടെ ആടിനെ വന്യമൃഗം ഭക്ഷിച്ചതായി കണ്ടെത്തി. എടയൂര്‍ക്കുന്ന് നിവാസിയുടെ ഒരു വളര്‍ത്തു നായയെയും പുളിമൂട് സ്വദേശിയുടെ ഒരു പശുവിനെയും തൃശ്ശിലേരിയില്‍ ഒരു ആടിനെയും ഇതിനോടകം വന്യമൃഗം പിടിച്ചു കഴിഞ്ഞു. ഒരു മാസത്തോളമായി പ്രദേശവാസികളില്‍ പലരും പുലിയെ കണ്ടതായി പറയുന്നുണ്ട്. കഴിഞ്ഞ ദിവസം വനപാലകര്‍ സ്ഥലത്തെത്തി ക്യാമറ സ്ഥാപിച്ചിരുന്നു.അടുമാരിയില്‍ നിന്ന് ആടിനെ പിടിച്ച പുലി ഇപ്പോഴും പ്രദേശത്ത് ഭീതി പടര്‍ത്തി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തന്നെ ഉണ്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍