ഒളിവിലായിരുന്ന പോക്സോ കേസ് പ്രതിയെ പിടികൂടി
പടിഞ്ഞാറത്തറ:രണ്ട് വര്‍ഷത്തോളമായി ഒളിവിലായിരുന്ന പോക്സോ കേസ് പ്രതിയെ പടിഞ്ഞാറത്തറ പോലീസ് കര്‍ണ്ണാടക തുംകൂരില്‍ നിന്നും അറസ്റ്റ് ചെയ്തു.പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന് പരിധിയില്‍ 2018ല്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച പത്താംമൈല്‍ സ്വദേശിയായ പുത്തന്‍പുരയില്‍ അബ്ദുള്‍ അസീസ് (45)നെയാണ് എസ്.ഐ അബൂബക്കറും സംഘവും അറസ്റ്റു ചെയ്തത്. സംഭവത്തിന് ശേഷം വിവിധ ഇടങ്ങളിലായി ഒളിവിലായിരുന്ന ഇയ്യാള് കഴിഞ്ഞ ഒരു വര്‍ഷമായി കര്‍ണ്ണാടകയിലായിരുന്നു. സി പി ഒ മാരായ സിദ്ദീഖ്, മുജീബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍