മതിയായ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 12.4 കിലോഗ്രാം വെള്ളി ആഭരണങ്ങള്‍ പിടികൂടി
മുത്തങ്ങ:മതിയായ രേഖകളില്ലാതെ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 12.400 കിലോഗ്രാം വെള്ളി ആഭരണങ്ങള്‍ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതര്‍ പിടികൂടി. തമിഴ്നാട് സേലത്ത് നിന്നും കോഴിമുട്ട കയറ്റിക്കൊണ്ടു വരികയായിരുന്ന കെ.എല്‍ 10 എ.എക്സ് 7877 നമ്പര്‍ ബൊലേറോ പിക്ക് അപ്പ് വാഹനത്തിന്റെ ഡ്രൈവര്‍ കാബിനില്‍ പ്രത്യേക അറകളില്‍ ഒളിപ്പിച്ചാണ് വെള്ളി കടത്തുവാന്‍ ശ്രമിച്ചത്. വാഹനത്തിന്റെ ഡ്രൈവര്‍ മലപ്പുറം കുഴിമണ്ണ സ്വദേശി മന്‍സിലുല്‍ ഫിലാഹ് വീട്ടില്‍ ജലീല്‍ മാറാടിയെ കസ്റ്റഡിയിലെടുത്തു. വിപണിയില്‍ ഉദ്ദേശം 8 ലക്ഷത്തോളം വിലമതിക്കുന്നതാണ് പിടിച്ചെടുത്ത വെള്ളി ആഭരണങ്ങള്‍. വെള്ളി ആഭരണങ്ങള്‍ അധികാരപ്പെട്ട ഏടഠ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. മുത്തങ്ങ എക്സൈസ് ഇന്‍സ്പെക്ടര്‍ പി ബാബുരാജിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍ കെ അനില്‍കുമാര്‍ സി ഇ ഒ മാരായ വി.കെ സുരേഷ് ,എം എ സുനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ആഭരണങ്ങള്‍ കണ്ടെടുത്തത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍