ബഫര്‍ സോണ്‍ പ്രഖ്യാപനം;സമരങ്ങള്‍ക്ക് നേതൃത്വം നല്‍കും: കെസിവൈഎം ശിശുമല യൂണിറ്റ്
ശിശുമല:വയനാട്,ആറളം,കൊട്ടിയൂര്‍ തുടങ്ങി ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി മലബാര്‍ വന്യജീവി സങ്കേതം വിപുലമാക്കുന്ന രീതിയില്‍ ബഫര്‍ സോണ്‍ പ്രഖ്യാപിച്ച നീക്കത്തില്‍ നിന്നും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പിന്മാറുക, ജനജീവിതത്തെ ബാധിക്കുന്ന കരട് റിപ്പോര്‍ട്ടിലെ അപാകതകള്‍ പിന്‍വലിക്കുകയും ചെയ്യണമെന്ന് ആവിശ്യപ്പെട്ട് കെ.സി.വൈ.എം പ്രമേയം അവതരിപ്പിച്ചു.പ്രദേശത്ത കര്‍ഷകരെ അണിനിരത്തി ശക്തമായ സമരങ്ങള്‍ക്ക് നേത്യത്വം കൊടുക്കുമെന്നും ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും യൂണിറ്റ് അറിയിച്ചു.യോഗത്തില്‍ യൂണിറ്റ് ഡയറക്ടര്‍ റവ.ഫാ.ജോസ് കൊട്ടാരത്തില്‍ അദ്ധ്യക്ഷത വഹിച്ചു.ഫെബിന് ടോം, സച്ചിന് സാജു, നിഖില്‍ സണ്ണി, ജോയ്നര്‍ കളപ്പുരയില്‍, ജോഫിന്‍, ജെബിന് കളപ്പുരയില്‍, അബിന്‍, മനു, ജോമോന്, സി. ആന്‍സ് മരിയ, അനഘ, ലിബിന, അനു, അലീന തുടങ്ങിയവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍