പാടവരമ്പില്‍ കര്‍ഷക വിരുദ്ധ ബില്‍ കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
അമ്പലവയല്‍:കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ബില്ലിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ബില്ലെന്നും കര്‍ഷകന്റെ മരണവാറാണ്ടായി മാറിയ ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റി നേതൃത്വം നല്ക്കുമെന്നും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി എം.കെ. ഇന്ദ്രജിത്ത് പറഞ്ഞു.കര്‍ഷക വിരുദ്ധ ബില്ലിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിന് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. സുജിത്ത്' പി.എം, സിറിള്‍ ജോസ് ,സിജു പൗലോസ്, മാര്ട്ടിന് സി. യു, മാത്യൂ കൂവ്വയില്‍, നൗഫല്‍ കെ.എം, നിഖില്‍ തോമസ്, ഷൈജിത്ത്.സി.എം, സാജിത്ത് കെ., യേശുദാസ്.ടി, സ്റ്റാനിജോസഫ്, അരുണ്‍കുമാര്‍, രാജീവ്. വി, രാഗേഷ് .കെ ,സന്തോഷ് എക്സന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍