ബിരുദപി ജി പ്രവേശനം അഡ്മിഷന് സെപ്തംബര്‍ 30 വരെ
ബത്തേരി: ഭാരതിയാര്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള താളൂര്‍ നീലഗിരി കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ ബിരുദബിരുദാനന്തര കോഴ്സുകളിലേക്ക് മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശന നടപടികള്‍ ഈ മാസം 30 ന് അവസാനിക്കും. ഓണ്‍ലൈനിലൂടെയും നേരിട്ട് കോളേജിലെത്തിയും വിവിധ സ്ഥലങ്ങളിലെ അഡ്മിഷന് ഹെല്പ് ഡെസ്ക് വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഡിഗ്രീ കോഴ്സുകള്‍: ബി എ ഇംഗ്ലീഷ്, ബി എസ് സി സൈക്കോളജി,ബി എസ് സി ഫിസിക്സ്, ബി എസ് സി കംപ്യൂട്ടര്‍ സയന്‍സ്,ബി സി എ, ബി കോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം ഫിനാന്‍സ്, ബി കോം പ്രഫഷണല്‍ അക്കൗണ്ടിംഗ്, ബി ബി എ ഇന്റര്‍ നാഷണല്‍ ബിസിനസ്സ്.പി ജി കോഴ്സുകള്‍: എം എ ഇംഗ്ലീഷ്, എം എസ് സി കംപ്യൂട്ടര്‍ സയന്‍സ്, എം കോം. ബിരുദത്തിനൊപ്പം ഇന്‍ഡസ്ട്രി 4.0 ആഡ് ഓണ്‍ കോഴ്സുകള്‍ ആയ ഫുള്‍സ്റ്റാക്ക് ഡെവ ലപര്, ബിസിനസ്സ് അക്കൗണ്ടിംഗ് ആന്‍ഡ് അനാലിറ്റിക്സ്, ഡാറ്റ സയന്‍സ് ആന്‍ഡ് അനാലിറ്റിക്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് മീഡിയ മാനേജ്മെന്റ് എന്നീ കോഴ്സുകളും പൂര്‍ത്തിയാക്കുന്നതിന് അവസരമുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. കല്പറ്റ, സുല്‍ത്താന്‍ ബത്തേരി, ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും ബസ് സൗകര്യവുമുണ്ട്.ഫോണ്‍: +91 9207 769 999,+91 9488 186 999അപേക്ഷകള്‍ www.nilgiricollege.co.in എന്ന വെബ്സൈറ്റ് വഴി സമര്‍പ്പിക്കാവുന്നതാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍