മഹാമാരിയില്‍ ആശ്വാസമായി മീനങ്ങാടി വാട്സ് ആപ്പ് കൂട്ടായ്മ
മീനങ്ങാടി:ചെറിയ പെരുന്നാളില്‍ 310 ഭക്ഷണക്കിറ്റാണ് 250 അംഗങ്ങളുള്ള ഗ്രൂപ്പിലൂടെ സമാഹരിച്ച് നല്കി മീനങ്ങാടി വാട്സപ്പ് കൂട്ടായ്മ. ഒരു കിറ്റിന് 700 രൂപയോളം വിലവരുന്ന കിറ്റുകള്‍ മീനങ്ങാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ അംഗങ്ങള്‍ തന്നെ നേരിട്ടെത്തിക്കുകയായിരുന്നു. അര്‍ഹരെ കണ്ടെത്തുന്നതിനായി ഓരോ വാര്‍ഡിലും അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ സജ്ജമാക്കിയിരുന്നു. 6 വര്‍ഷമായി മീനങ്ങാടിയില്‍ മാതൃകപരമായ ഇടപെടല്‍ നടത്തുന്ന മീനങ്ങാടി ഗ്രൂപ്പിന്റെ അഡ്മിന് മീനങ്ങാടിയിലെ വ്യാപാരി മുജീബ് ആണ്.നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന വ്യാപാരി വ്യവസായി യൂത്ത് വിംഗ് പ്രസിഡണ്ട് ഫൈസല്‍, സക്കീര്‍, ഷെരീഫ് ഒ.ടി, അന്‍ഷാദ്,അഡ്വ ഫൈസല്‍, എം.എസ് കരീം, കുഞ്ഞുമോന് കാഞ്ചന ,അബ്ദു, ബഷീര്‍, കെ.മുഹമ്മദ്, റഹിം സി.പി, റിയാസ് പി.കെ, ഷംസു, ലത്തീഫ്, സ്വാദിഖ് തുടങ്ങിയവരാണ് ഈ പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍