കോവിഡ്19 പ്രതിരോധം;സന്നദ്ധസേന പ്രവര്‍ത്തകര്‍ക്ക് ജീവനക്കാരുടെ കൈത്താങ്ങ്
പുല്‍പ്പള്ളി:മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും അഗതികള്‍ക്കും കോവിഡ് സെന്ററുകളില്‍ കഴിയുന്നവര്‍ക്കും ഭക്ഷണ വിതരണം നടത്തുന്ന വോളണ്ടിയര്‍മാര്‍ക്ക് ഇന്ധനചെലവിലേക്ക് പഞ്ചായത്ത് ജീവനക്കാരുടെ കൈത്താങ്ങ്.കഴിഞ്ഞ നാല്പ്പത്തിനാല് ദിവസങ്ങളായി സ്വന്തം വാഹനങ്ങളില്‍ ഭക്ഷണ വിതരണം നടത്തുന്ന വോളണ്ടിയര്‍മാര്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് പഞ്ചായത്ത് ജീവനക്കാര്‍ തുക സമാഹരിച്ചത്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജീവനക്കരാരുടെ പ്രതിമാസ ശമ്പളിത്തില്‍ നിന്നും സര്‍ക്കാര്‍ പിടിക്കുന്ന തുകയ്ക്ക് പുറമേയാണ് എല്ലാ ജീവനക്കാരും ഒരു നിശ്ചിത തുക വോളണ്ടിയര്മാര്ക്കുളള ഇന്ധന ചെലവായി നല്‍കിയത്. പഞ്ചായത്ത് ജീവനക്കാരോടൊപ്പം ദിവസവേതനാടിസ്ഥാനത്തിലും, കരാര്‍ അടിസ്ഥാനത്തിലും നിയമിക്കപ്പെട്ട ജീവനക്കാരും, എല്‍.എസ്.ജി.ഡി സാങ്കേതിക വിഭാഗവും, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരും ഇതില്‍ പങ്കാളികളായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചകാലം മുതല്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് നടത്തിയത്. എല്ലാ വാര്‍ഡുകളിലും ജനപ്രതിനിധികളേയും ആരോഗ്യ പ്രവര്‍ത്തകരേയും, അരോഗ്യവകുപ്പ് ഉദ്യോഗസ്ഥരേയും, ആര്.ആര്.ടി അംഗങ്ങളേയും, സന്നദ്ധ പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി വാര്‍ഡ് കമ്മിറ്റിയും, അതിവേഗ വിവര വിനിമയത്തിനായി വാട്സ് ആപ്പ് ഗ്രൂപ്പുകളും തയ്യാറാക്കി. കൂടാതെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വാര്‍ഡ് കോവിഡ് നോഡല്‍ ഓഫീസര്‍മാരായും നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ പഞ്ചായത്ത് ജീവനക്കാരനും ഓരോ വാര്‍ഡിന്റെ ചുമതല നല്കി പിഴവുകളില്ലാതെയും കൃത്യമായ മോണിട്ടറിങ്ങിലൂടെയുമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കമ്മ്യൂണിറ്റി കിച്ചണ്‍, മരുന്ന് ലഭ്യമാക്കല്‍, മറ്റു ജില്ലകളില്‍ നിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ ക്വാറന്റൈന് ചെയ്യല്‍, അതിഥിതൊഴിലാളികളുടെ ക്ഷേമം, കോവിഡ് സെന്ററുകള്‍, കോവിഡ് സെന്ററുകളിലെ മാലിന്യ നീക്കം ചെയ്യല്‍, തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൃത്യമായ ചുമതലാ ഉദ്യോഗസ്ഥരെ നിയോഗിച്ചും ജനപ്രതിനിധികളുടെ നേതൃത്വത്തിലുമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയത്. കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കുവെയ്ക്കുന്ന ഗ്രാമപഞ്ചായത്ത് എന്ന നിലയില്‍ മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലേക്ക് കബനിപ്പുഴ കടന്ന് അനധികൃതമായി എത്തുന്നവരെ കണ്ടെത്താനും കൃത്യമായി ക്വാറന്റൈന് ചെയ്യുന്നതിനും പ്രത്യേക സര്‍വൈലന്‍സ് ടീമിനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണ വിതരണം, മരുന്ന് ലഭ്യമാക്കല്‍ തുടങ്ങി ഏതെങ്കിലും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വോളന്റിയര്‍മാരെ ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ അത്തരം പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്ന പഞ്ചായത്ത് ജീവനക്കാരാണ് മുളളന്കൊല്ലിയിലുളളതെന്നും, സര്‍വ്വോപരി ഭരണസമിതിയോടൊപ്പംനിന്ന് 24 മണിക്കൂറും നിസ്വര്‍ത്ഥ സേവനം ചെയ്യുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ പ്രവര്‍ത്തന മികവും മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതാണെന്നും, ഇക്കാര്യം ഉന്നതാധികാരികള്‍ സാക്ഷ്യപ്പെടുത്തുന്നതാണെന്നും മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍