കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് കൊല്ലപ്പെട്ടു
നൂല്‍പ്പുഴ:നൂല്‍പ്പുഴ മുണ്ടകൊല്ലിയില്‍ വയോധികനെ കാട്ടാന ആക്രമിച്ചുകൊന്നു.കര്‍ണ്ണാടക ഷിമോഗ സ്വദേശി കുമരന് (70 മാധവ) ആണ് കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടത്.നൂല്‍പ്പുഴ പാട്ടവയല്‍ റോഡില്‍ മുണ്ടക്കൊല്ലി ആനപാലം ഭാഗത്ത് വെച്ച് ഇന്ന് പുലര്‍ച്ചെയാണ് സംഭവം.നൂല്‍പ്പുഴ മൂക്കുത്തിക്കുന്ന് ചെക്ക് പോസ്റ്റിന് സമീപമുള്ള വാടക ക്വാര്‍ട്ടേഴ്സിലാണ് ഇയാള്‍ താമസിച്ചിരുന്നത്. രാവിലെ മുണ്ടക്കൊല്ലിയിലേക്ക് കൂലിപണിക്കായി വരുന്നതിനിടെയാണ് സംഭവം.ഗുരുതര പരുക്കേറ്റ ഇയാളെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു.മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍