പുല്‍പ്പള്ളി ചാണ്ണോത്തു കൊല്ലിയില്‍ 300 ലിറ്റര്‍ വാഷ് പിടികൂടി
പുല്‍പ്പള്ളി:സുല്‍ത്താന്‍ ബത്തേരി എക്സൈസ് റെയിഞ്ച് പാര്‍ട്ടി പുല്‍പ്പള്ളി ചാണ്ണോത്തു കൊല്ലി ഭാഗത്ത് നടത്തിയ റെയിഡില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയുടെ വാട്ടര്‍ ടാങ്കിന് സമീപത്ത് വെച്ച് ആളില്ലാത്ത നിലയില്‍ സൂക്ഷിച്ചിരുന്ന 300 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു.150 ലിറ്റര്‍ കൊള്ളുന്ന രണ്ട് ബാരലുകളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്.എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ആര് ജനാര്ദനന്,പ്രിവന്റീവ് ഓഫീസര്‍ എം.ബി ഹരിദാസന്,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബിനുമോന്, രാജീവന്, ജോതിസ് മാത്യു,അനിഷ് ഇ.ബി,ബിനു എം.എം .എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍