ബത്തേരി താലൂക്ക് ആശുപത്രിയില്‍ ദിവസങ്ങളായി കെട്ടിക്കിടന്ന മലിനജലം നീക്കം ചെയ്ത് യൂത്ത് കോണ്‍ഗ്രസ്
ബത്തേരി:ബത്തേരി താലൂക്ക് ആശുപത്രിയില്‍ ദിവസങ്ങളായി കെട്ടിക്കിടന്ന മലിനജലം യൂത്ത് കോണ്‍ഗ്രസ് ബത്തേരി മണ്ഡലം കമ്മിറ്റി നീക്കം ചെയ്തു.മലിനജല സംസ്കരണ യൂണിറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവാത്തതിനാല്‍ താത്കാലികമായി നിര്‍മിച്ച കുഴിയിലും ചാലിലും വെള്ളം കെട്ടിക്കിടന്നു ആരോഗ്യപ്രശ്നങ്ങള്‍ സൃഷിടിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ കാണാന്‍ ഇടയാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ഇടപെടല്‍.ശുചീകരണ യന്ത്ര സംവിധാനങ്ങള്‍ വാടകക്ക് നല്കുന്ന സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നതിനാല്‍ ദൂരസ്ഥലങ്ങളില്‍ നിന്നും പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നും മോട്ടോര്‍ പമ്പ് സെറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ എത്തിച്ചാണ് ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്.
ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ച കാലത്ത് മാലിന്യ പ്ലാന്റ് ഇല്ലാതിരുന്നതിനാല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ താത്കാലികമായി നിര്‍മിച്ച കുഴിയാണ് ഇപ്പോഴും ഉപയോഗിക്കുന്നത് .മഴ വെള്ളവും ഇതിലേക്ക് ഒലിച്ചിറങ്ങുന്നതിനാല്‍ കുഴി എളുപ്പം നിറയുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നു .പാതിവഴിയില്‍ നിര്‍മ്മാണം നിലച്ചിരിക്കുന്ന മലിന ജല സംസ്കരണ സംവിധാനങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മ്മാണം പൂര്ത്തീകരിക്കണെമന്നും മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ്യൂനുസ് അലി ,മുന്‍സിപ്പല്‍ കൗണ്‍സിലര്‍ റിനു ജോണ്‍ , ജിനു ജോസഫ് , ഹാരിസ് കല്ലുവയല്‍,അജീഷ് പുളിവേലില്‍, സലീം ജവഹര്‍,ശിഖില്‍,ഷഫീഖ്,അസൈനാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍