വയനാട് വന്യജീവി സങ്കേതത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി
കുറിച്യാട് :വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചില്‍ വനമേഖലയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി.ഏകദേശം ആറ് വയസ്സുള്ള ആണ് കടുവയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ജഢത്തിന് രണ്ട് ദിവസം പഴക്കമുള്ളതായി കരുതുന്നു. കുറിച്യാട് റെയിഞ്ചില്‍ താത്തൂര്‍ സെക്ഷനില്‍ അമ്പതേക്കര്‍ വനമേഖലയിലാണ് ഇന്ന് രാവിലെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍