ഓണ്‍ലൈന്‍ യാത്രയയപ്പുമായി സഹപ്രവര്‍ത്തകര്‍; ജോസ് സാര്‍ സസന്തോഷം പടിയിറങ്ങി..!
മീനങ്ങാടി :കൊറോണക്കാലത്ത് സഹപ്രവര്ത്തന് വ്യത്യസ്ത രീതിയില്‍ യാത്രയയപ്പ് നല്കി മീനങ്ങാടി പോളിടെക്നിക് കോളേജിലെ സഹപ്രവര്‍ത്തകര്‍ .സിവില്‍ ഡിപാര്‍ട്ട്മെന്റിലെ ലാബ് ഇന്സ്ട്രക്ടറായുള്ള 21 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം പോളിയില്‍ നിന്നും സിവില്‍ ബ്രാഞ്ചിലെ ട്രേഡ് ഇന്‍സ്ട്രക്ടറായി പോകുന്ന എ.വി ജോസിനാണ് സഹപ്രവര്‍ത്തകര്‍ വീട്ടിലിരുന്ന് വാട്സ് ആപ് വഴി ഓഡിയോ സന്ദേശങ്ങള്‍ അയച്ചും വീഡിയോ പങ്കുവെച്ചും കൂടെ കലാപരിപാടികള്‍ അവതരിപ്പിച്ചും യാത്രയയപ്പ് നല്‍കിയത്.കോളേജ് പ്രിന്‍സിപ്പാള്‍ അനീഷ്,സ്റ്റാഫ് സെക്രട്ടറി മിന്‍ഷാദ് തുടങ്ങി ഒട്ടേറെ സഹപ്രവര്‍ത്തകര്‍ ഇതില്‍ പങ്കാളികളായി.തിരിച്ചു മറുപടി പ്രസംഗവും വീഡിയോ പങ്കുവെക്കലിലൂടെ ജോസ് പ്രതീകാത്മകമായി കലാലയത്തിന്റെ പടിയിറങ്ങുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍