നിര്‍ദ്ധനരായ രോഗികള്‍ക്കുള്ള ഭക്ഷണ വിതരണ പദ്ധതിക്ക് തുടക്കമായി.
പുല്‍പ്പള്ളി:പുല്‍പ്പള്ളി പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍ദ്ധന കുടുംബങ്ങള്‍ക്കും രോഗികളായി കഴിയുന്നവര്‍ക്കും വീടുകളില്‍ ഭക്ഷണമെത്തിച്ചുകൊടുക്കുന്ന പദ്ധതിക്ക് തുടക്കമായി.റൂമുകളില്‍ അടുക്കളയില്ലാത്തതുമൂലം ഭക്ഷണമുണ്ടാക്കാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ഭക്ഷണം നല്‍കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഭക്ഷണമൊരുക്കുന്നത്.പുല്‍പ്പള്ളി വിജയ എല്‍പി സ്കൂളിലാണ് ഭക്ഷണം പാകം ചെയ്യുന്നത്.പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ്,വൈസ് പ്രസിഡണ്ട് കെ.ജെ പോള്‍,സെക്രട്ടറി തോമസ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍