എസ്.പി.സി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് പനമരത്ത് തുടക്കമായി
പനമരം:വയനാട് ജില്ലാ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ബ്ലോക് തല മത്സരങ്ങള്‍ ആരംഭിച്ചു.കല്‍പ്പറ്റ ബ്ലോക്ക് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് പനമരം ഗവ.ഹൈസ്കൂളിലാണ് നടക്കുന്നത്. ടൂര്‍ണ്ണമെന്റ് പനമരം എസ്.എച്ച്.ഒ രാംകുമാര്‍ ഉദ്ഘാടനം ചെയ്തു.അധ്യാപകരായ മുഹമ്മദ് നവാസ്,രേഖ.കെ,ഷിബു.എം.സി, അനില്‍ , രവീന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.പത്ത് ടീമുകളാണ് കല്‍പ്പറ്റ ബ്ലോക്കില്‍ മല്‍സരിക്കുന്നത്. ആദ്യ മല്‍സരത്തില്‍ പടിഞ്ഞാറത്തറ ഗവ.ഹൈസ്കൂളിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വാകേരി ഗവ.ഹൈസ്കൂള്‍ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ പനമരം ഗവ. ഹൈസ്കൂള്‍ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് മുണ്ടേരി ഗവ.ഹൈസ്കൂളിനെ പരാജയപ്പെടുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍