ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഗോരക്ഷ പദ്ധതിയുടെ പുല്‍പ്പള്ളി പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് നിര്‍വ്വഹിച്ചു.ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 23 വരെ മൃഗാശുപത്രിയില്‍ നിന്നും വാക്സിനേഷന് സ്ക്വാഡുകള്‍ കര്‍ഷകരുടെ ഭവനങ്ങളില്‍ എത്തി പശു,പോത്ത്, എരുമ എന്നിവയ്ക്ക് കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് നടത്തി വിവരങ്ങള്‍ പ്രത്യേക മൊബെല്‍ ആപ്ലിക്കേഷന്‍ വഴി അപ് ലോഡ് ചെയ്യുന്നതാണ് പദ്ധതി.ജില്ലയില്‍ ഏറ്റവും കൂടുതല്‍ കറവപ്പശുക്കളുള്ള പുല്‍പ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ വനാതിര്‍ത്തി പ്രദേശങ്ങളായ പാക്കം, കുറിച്ചി പ്പറ്റ,, താഴെശേരി, പൊളന്ന, കുണ്ടുവാടി, പന്നിക്കല്‍, കട്ടക്കണ്ടി, തിരുമുഖം മൈലാടി, വിക്കലം, ദാസനക്കര, ചെറിയാമല ,വെളുക്കൊല്ലി, കുറുവ എന്നിവിടങ്ങളില്‍ വനം വകുപ്പിന്റെ സഹകരണത്തോടെ ആദ്യ 4 ദിവസങ്ങളില്‍ ക്യാമ്പുകള്‍ നടത്തും .വെറ്ററിനറി സര്ജന് ഡോ.കെ.എസ് പ്രമന്‍ അദ്ധ്യക്ഷത വഹിച്ചു.എ എഫ് ഒ മാരായ റോഷ്ന ,സുബിജി തോമസ്, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ ഗോപിനാഥ്, വിശ്വനാഥന്, സിദ്ദിഖ്, സുനിത എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍