ഫുട്ബോള്‍,ചണ്ടമേളം പരിശീലനം ആരംഭിച്ചു
പുല്‍പ്പള്ളി :പുല്‍പ്പള്ളി പഞ്ചായത്ത് താഴെക്കാപ്പ് കോളനിയില്‍ സി.എം.ഐ സെന്റ് തോമസ് പ്രൊവിന്‍സ് കോഴിക്കോടിന്റെ ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി സ്റ്റാര്‍സ് സംഘടനയുടെ നേതൃത്വത്തില്‍ ഊര് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഊരിലെ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി രൂപീകരിക്കുന്ന ഫുട്ബോള്‍ ടീമിന്റെ പരിശീലനത്തിന്റെയും ഊരിലെ വനിതക്കള്‍ക്കായി നടപ്പിലാക്കുന്ന ചെണ്ടമേള പരിശീലനത്തിന്റെയും ഉദ്ഘാടനം സെന്റ് തോമസ് പ്രൊ വിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ ഫാ.തോമസ് തെക്കേല്‍ സി.എം.ഐ നിര്‍വ്വഹിച്ചു.ഗ്രാമപഞ്ചായത്തംഗം സജി റെജി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ്സ് ദിലീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.സ്റ്റാര്‍സ് ഡയറക്ടര്‍ ഫാ.ജോസ് പ്രകാശ് സിഎംഐ,കോര്‍ഡിനേറ്റര്‍ ജോര്‍ജ് കൊല്ലിയില്‍ അജികുമാര്‍, ഫാ.ജോണി കാഞ്ഞിരത്തിങ്കല്‍ സി.എം.ഐ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍