മഞ്ഞനിക്കര തീര്‍ത്ഥയാത്രാ പാത്രിയര്‍ക്ക പതാകപ്രയാണം മീനങ്ങാടിയില്‍ നിന്ന് ആരംഭിച്ചു.
മീനങ്ങാടി:മീനങ്ങാടി കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന പുണ്യശ്ളോകനായ ശാമുവേല്‍ മോര് പീലക്സീനോസ് മെത്രാപ്പോലീത്തായുടെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥനക്കും ധൂപാര്‍പ്പണത്തിനും ശേഷം പാത്രിയര്ക്കപതാക മലബാര്‍ ഭദ്രാസന സെക്രട്ടറി ഫാ.ഡോ.മത്തായി അതിരമ്പുഴയില്‍ തീര്‍ത്ഥാടകസംഘം പ്രസിഡന്റ് ഫാ.ഷിബിന്‍ പോള്‍ പെരുമ്പാട്ട്, കണ്വീനര്സി.ജെ.സണ്ണി ചുരക്കുളങ്ങര എന്നിവര്‍ക്ക് കൈമാറി. സഭാവര്‍ക്കിംഗ് കമ്മറ്റിയംഗം ഫാ. ഡോ. ജേക്കബ് മീഖായേല്‍ പുല്ല്യട്ടേല്‍, കത്തീഡ്രല്‍ വികാരിമാരായ ഫാ. ബാബു നീറ്റുംകര, ഫാ. സജി ചൊള്ളാട്ട്, ഫാ. യല്‍ദോ അതിരമ്പുഴ, ഫാ. മനീഷ് ജേക്കബ്, ഫാ.അതുല്‍ കുമ്പളംപുഴയില്‍, പൈലിക്കുഞ്ഞ്പട്ടശ്ശേരില്, ട്രസ്റ്റിസാബു കുര്യാക്കോസ് പുത്തയത്ത്, സെക്രട്ടറി സാബുഒറോമ്മാലില്, ജോര്‍ജ്ജ് നടുപ്പറമ്പില്‍, ഏലിയാസ് ഞണ്ടുകുളത്തില്‍, സണ്ണിചെറക്കല്, ജോഷി, ജോയി പുല്ലാട്ട്, ബിനു പാങ്കോട്, സി. സൂസന്ന എന്നിവര്‍ പ്രസംഗിച്ചു. വയനാട്, നീലഗിരി, കോഴിക്കോട,് മലപ്പുറം, പാലക്കാട,് തൃശ്ശൂര്‍ ജില്ലകളിലൂടെയുള്ള പ്രയാണത്തിനു ശേഷം അങ്കമാലിയില്‍ കാല്‍നട തീര്‍ത്ഥയാത്രാ സംഘവുമായി ചേര്‍ന്ന് 07 ന് വെള്ളിയാഴ്ച 4 മണിക്ക്മഞ്ഞനിക്കരയില് എത്തും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍